പാരീസ്: മൂന്നാം സീഡ് സിമോണാ ഹാലെപ്പിനെ അട്ടിമറിച്ച് അണ്‍സീഡഡ് താരം ജെലീന ഒസ്റ്റാപെങ്കോ ഫ്രഞ്ച് ഓപ്പണ്‍ കിരീടം സ്വന്തമാക്കി. സ്കോര്‍: 4-6, 6-4, 6-3. 1933നുശേഷം റോളണ്ട് ഗാരോസില്‍ കിരീടം നേടുന്ന ആദ്യത്തെ അണ്‍സീഡഡ് താരം കൂടിയാണ് ഈ ലാത്വിയന്‍ താരം.

ചാംപ്യന്‍സ് ട്രോഫി, കിരീടം ആസ്ത്രേലിയക്ക്, ഇന്ത്യ തോറ്റത് 1-3ന്
ലണ്ടന്‍: ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യ ആസ്ത്രേലിയയോട് 1-3ന് തോറ്റു. 36ാമത് ഹീറോ ചാംപ്യന്‍സ് ട്രോഫി മത്സരത്തില്‍ ലോകചാംപ്യന്മാര്ക്കെതിരേ ഇന്ത്യ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ലണ്ടനില്‍ നടന്ന മത്സരത്തില്‍ നിശ്ചിത സമയത്ത് ഇരുടീമുകളും ഗോള്‍ രഹിത സമനിലയില്‍ പിരിഞ്ഞതിനെ തുടര്‍ന്ന് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടു. പതിനാലാം തവണയാണ് ആസ്ത്രേലിയ ചാംപ്യന്‍സ് ട്രോഫി നേടുന്നത്. ഷൂട്ടൗട്ടില്‍ ഹര്‍മന്‍പ്രീത് സിങിനു മാത്രമാണ് ലക്ഷ്യം കാണാന്‍ കഴിഞ്ഞത്. എസ് കെ ഉത്തപ്പ, എസ് വി സുനില്‍, സുരേന്ദര്‍ കുമാര്‍ എന്നിവരുടെ ഷോട്ട് ലക്ഷ്യം കണ്ടില്ല. അസ്രാന്‍ സെലെവ്സ്കി, ഡാനിയല്‍ ബീലെ, സൈമണ്‍ ഓര്കാര്ഡ് എന്നിവര്‍ ആസ്ത്രേലിയക്കു വേണ്ടി വലകുലുക്കി. അതേ സമയം ട്രെന്റ്…

കോപ്പ അമേരിക്ക, അര്‍ജന്റീന ഫൈനലില്‍
ആതിഥേയരായ അമേരിക്കയെ എതിരില്ലാത്ത നാലുഗോളുകള്‍ക്ക് തോല്‍പ്പിച്ച് അര്‍ജന്റീനി കോപ്പ അമേരിക്ക ശതാബ്ദി ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ ഫൈനലില്‍ കടന്നു. ലാവെസ്സി, മെസ്സി, ഹിഗ്വെയ്ന്(രണ്ട്) എന്നിവരാണ് ഗോളുകള്‍ നേടിയത്. കളി തുടങ്ങി മൂന്നാം മിനിറ്റില്‍ തന്നെ ആദ്യ ഗോള്‍ വീണു. അമേരിക്കന്‍ പ്രതിരോധത്തിന്റെ പിഴവ് മണത്തറിഞ്ഞ മെസ്സി ഉയര്‍ത്തി നല്കിയ ബോളിനെ ഒരു ഗ്ലൈഡിങ് ഹെഡ്ഡറിലൂടെ ലാവെസ്സി വലയിലെത്തിച്ചു. രണ്ടാം ഗോള്‍ മെസ്സിയുടെ ഫ്രീകിക്കില്‍ നിന്നായിരുന്നു. ഇതോടെ അര്‍ജന്റീനയ്ക്കുവേണ്ടി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമെന്ന ബഹുമതി മെസ്സിക്ക് സ്വന്തമായി. ഗബ്രിയേല ബാറ്റിസ്റ്റിയൂട്ടയുടെ റെക്കോര്‍ഡ് പഴങ്കഥയായി. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ അര്‍ജന്റീന ലീഡ് മൂന്നായി ഉയര്‍ത്തി. ഹിഗ്വെയ്നിന്റെ കൗശലം നിറഞ്ഞ…

പരമ്പര ഇന്ത്യ തൂത്തുവാരി
ഹരാരെ: സിംബാബ്വെയ്ക്കെതിരേയുള്ള ഏകദിന പരമ്പര ഇന്ത്യ തൂത്തുവാരി. ഹരാരെ സ്പോര്‍ട്സ് ക്ലബ്ബില്‍ നടന്ന മൂന്നാമത്തെയും അവസാനത്തെയുമായ ഏകദിനമത്സരത്തില്‍ പത്തു വിക്കറ്റിന്റെ തകര്‍പ്പന്‍ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇതോടെ പരമ്പര 3-0ന് ഇന്ത്യയ്ക്ക് സ്വന്തമായി. ടോസ് നേടി ബാറ്റിങ് ആരംഭിച്ച സിംബാബ്വെ 42.2 ഓവറില്‍ 123 റണ്‍സെടുക്കുന്നതിനിടെ ഓള്‍ഔട്ടായി. മറുപടി ബാറ്റിങിനിറങ്ങിയ ഇന്ത്യ അരങ്ങേറ്റത്തിനിറങ്ങയി ഫായിസ് ഫൈസലിന്റെയും ലോകേഷ് രാഹുലിന്റെയും മികവില്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 21.5 ഓവറില്‍ ലക്ഷ്യം മറികടന്നു. ആദ്യ ഏകദിനത്തില്‍ ഇന്ത്യ ഒമ്പത് വിക്കറ്റിനും രണ്ടാം ഏകദിനത്തില്‍ എട്ടു വിക്കറ്റിനും ജയിച്ചിരുന്നു.

അര്‍ജന്റീന ബൊളീവിയയെ തകര്‍ത്തു(3-0)
വാഷിങ്ടണ്‍: ആദ്യ പകുതിയില്‍ നേടിയ ഏകപക്ഷീയമായ മൂന്നു ഗോളുകള്‍ക്ക് ലോക ഒന്നാം നമ്പര്‍ ടീമായ അര്‍ജന്റീന ബൊളീവിയയെ തോല്‍പ്പിച്ചു. കോപ്പ അമേരിക്ക ശതാബ്ദി ടൂര്‍ണമെന്റിലെ ഗൂപ്പ് ഇയില്‍ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോള്‍ മുന്‍ ചാംപ്യന്മാരുടെ സര്‍വാധിപത്യമാണ് പ്രകടമായത്. കളിയുടെ 86ശതമാനം സമയവും പന്ത് അര്ജന്രീനിയന് താരങ്ങളുടെ അടുത്തായിരുന്നു.. രണ്ട് കോര്‍ണറുകളാണ് മത്സരത്തില്‍ പിറന്നത് അത് രണ്ടും വിജയികള്‍ക്ക് അനുകൂലവും. ആദ്യ ഗോള്‍ പിറന്നത് കളിയുടെ പതിമൂന്നാം മിനിറ്റിലായിരുന്നു. ടോട്ടന്‍ഹാം താരം എറിക് ലമേല 25 അടി അകലെ നിന്നെടുത്ത ഫ്രീകിക്ക് ബൊളീവിയന്‍ പ്രതിരോധമതിലില്‍ തട്ടി ഗോള്പോസ്റ്റിനുള്ളിലേക്ക്. മികച്ചൊരു ഗോള്‍ അല്ലെങ്കിലും തോല്‍വിയറിയാതെ മുന്നേറുന്ന അര്‍ജന്റീന തുടക്കത്തില്‍ തന്നെ ലീഡ്…

ചാംപ്യന്‍സ് ഹോക്കി: ഇന്ത്യ തെക്കന്‍ കൊറിയയെ തോല്‍പ്പിച്ചു (2-1)
ലണ്ടന്‍: ചാംപ്യന്‍സ് ലീഗ് ഹോക്കി ടൂര്‍ണമെന്റില്‍ തെക്കന്‍ കൊറിയയെ 2-1ന് തോല്‍പ്പിച്ച് ഇന്ത്യ ഫൈനല്‍ സാധ്യത വര്‍ധിപ്പിച്ചു. ലണ്ടനില്‍ നടന്ന മത്സരത്തിന്റെ 39ാം മിനിറ്റില്‍ ഇന്ത്യയാണ് ആദ്യ ഗോള്‍ നേടിയത്. സുനിലിന്റെ കളിമിടുക്കില്‍ നിന്നായിരുന്നു ഗോള്‍. പന്തുമായി ഒറ്റയ്ക്ക് മുന്നേറിയ സുനില്‍ ആകാശ്ദീപിന് നല്കിയ പാസ് തിരിച്ചു വാങ്ങി ഗോളിയെ കബളിപ്പിച്ച് പന്ത് വലയിലേക്ക് അടിച്ചു കയറ്റി. 57ാം മിനിറ്റില്‍ കൊറിയ തിരിച്ചടിച്ചെങ്കിലും തൊട്ടുപിറകെ തന്നെ തല്‍വീന്ദര്‍ സിങിന്റെ ലോങ് ക്രോസിനെ നിക്കിന് പോസ്റ്റിലേക്ക് റിഫ്ളക്ട് ചെയ്തു. തിങ്കളാഴ്ച നടന്ന മത്സരത്തില്‍ ഇന്ത്യ 1-2ന് ബെല്‍ജിയത്തോട് തോറ്റിരുന്നു. നാലു മത്സരങ്ങളില്‍ നിന്നും പത്തു പോയിന്റ് നേടിയ ആസ്ത്രേലിയയാണ് ഏറ്റവും…

ഐസ്ലാന്‍ഡ് പോര്‍ച്ചുഗലിനെ സമനിലയില്‍ തളച്ചു
പാരിസ്: കരുത്തരായ പോര്‍ച്ചുഗലിനെ ഐസ്ലാന്‍ഡ് 1-1 എന്ന സ്കോറില്‍ സമനിലയില്‍ തളച്ചു. ഫിഫാ ലോകറാങ്കിങില്‍ 34ാം സ്ഥാനത്തുള്ള കൊച്ചു രാജ്യമാണ് ആദ്യമായാണ് യൂറോകപ്പ് ഫുട്ബോള്‍ കളിക്കാനെത്തുന്നത്. ലോകത്തിലെ ഏറ്റവും മികച്ച എട്ടാമത്തെ രാജ്യമായ പോര്‍ച്ചുഗലിനെ സംബന്ധിച്ചിടത്തോളം ഇത് വന്‍ തിരിച്ചടിയാണ്. ക്രിസ്റ്റിയാനോ റോണാള്‍ഡോ എന്ന സൂപ്പര്‍താരത്തില്‍ പ്രതീക്ഷയര്‍പ്പിച്ചാണ് പറങ്കികള്‍ കളത്തിലിറങ്ങിയത്. എന്നാല്‍ ഗോള്‍ നേടാന്‍ മാത്രം സൂപ്പര്‍ താരത്തിനു സാധിച്ചില്ല. 31ാം മിനിറ്റില്‍ ഫെനര്‍ബാസ് താരവും വൈസ് ക്യാപ്റ്റനുമായ നാനി പോര്‍ച്ചുഗലിനു വേണ്ടി ലീഡ് നേടി. വലതുമൂലയിലൂടെ മുന്നേറിയെത്തിയ ഗോമസ് നല്കിയ പാസിന് നാനി കൃത്യമായി കാലു വെച്ചപ്പോള്‍ ഗോളി ഹാനസ് ഹാള്ഡോഴ്സണനു പിഴച്ചു. എന്നാല്‍ 50ാം മിനിറ്റില്‍…

ബെല്‍ജിയത്തെ ഞെട്ടിച്ച് ഇറ്റലി, അയര്‍ലാന്‍ഡ്-സ്വീഡന് മത്സരം സമനിലയില്‍
ലിയോണ്‍: ഫിഫാ ലോക റാങ്കിങില്‍ രണ്ടാം സ്ഥാനത്തുള്ള ബെല്‍ജിയത്തെ പന്ത്രണ്ടാം സ്ഥാനത്തുള്ള ഇറ്റലി ഏകപക്ഷീയമായ രണ്ടു ഗോളിന് തോല്‍പ്പിച്ചു. ഇമ്മാനുവല്‍ ജിയാചെരിനിയും ഗ്രാസിയാനോ പെല്ലെയുമാണ് അസൂരികള്ക്കുവേണ്ടി വലകുലുക്കിയത്. മറ്റൊരു മത്സരത്തില്‍ അയര്‍ലാന്‍ഡിനെ സ്വീഡന് 1-1എന്ന സ്കോറില്‍ പിടിച്ചു നിര്‍ത്തി. 32ാം മിനിറ്റില്‍ യുവന്റസ് താരം ലിയോനാര്‍ഡോ ബൊനൂച്ചിയുടെ കിടിലന്‍ ലോങ് പാസില്‍ നിന്നുമായിരുന്നു സണ്ടര്‍ലാന്‍ഡ് താരം ജിയാചെരിനിയുടെ ഗോള്‍. ഗോള്‍മുഖത്തിന്റെ ഇടതു ഭാഗത്ത് ഊര്‍ന്നിറങ്ങിയ പന്തിനെ വലതുകാലുകൊണ്ട് വലതു പോസ്റ്റിലേക്ക് പ്ലേസ് ചെയ്ത പ്രീമിയര്‍ ലീഗ് താരത്തെ തടയാന്‍ ബെല്‍ജിയം ഗോളിക്കായില്ല. രണ്ടാം ഗോള്‍ കളിയുടെ 90ാം മിനിറ്റിലായിരുന്നു. വലതുമൂലയില്‍ നിന്നു കിട്ടിയ ഹാഫ് വോളിയെ പെല്ലെ വലംകാലുകൊണ്ടുള്ള…

ചെക്കിനെതിരേ സ്പെയിനിന് ഒരു ഗോള്‍ ജയം
പാരിസ്: നിലവിലുള്ള ചാംപ്യന്മാരായ സ്പെയിനിനെ പ്രതിരോധത്തിന്റെ കോട്ട തീര്‍ത്ത് ചിലി വിറപ്പിച്ചു വിട്ടു. 87ാം മിനിറ്റില്‍ പിക്വയിലൂടെ വിജയഗോള്‍ നേടിയെങ്കിലും ഡിഫന്‍സിന്റെ മാസ്മരിക പ്രകടനം പുറത്തെടുത്ത ചിലി താരങ്ങള്‍ ആരാധകരുടെ ഹൃദയം കീഴടക്കി. ആന്ദ്രെ ഇനിസ്റ്റ എന്ന സൂപ്പര്‍ താരത്തിന്റെ അളന്നുമുറിച്ചുള്ള ഹെഡ്ഡറിനെ തൂവല്‍ സ്പര്‍ശം പോലുള്ള ഒരു ഹെഡ്ഡറിലൂടെ പിക്വ വലയിലെത്തിക്കുമ്പോള്‍ സ്പെയിന് ആരാധകര്‍ തുള്ളിച്ചാടുകയായിരുന്നു. ഏറെ നേരം നീണ്ട സമ്മര്‍ദ്ദത്തിനൊടുവില്‍ സ്വന്തം ടീം ആദ്യ ഗോള്‍ നേടുന്നതിന്റെ ആഹ്ലാദം. 78 ശതമാനം ബോള്‍ പൊസഷന്‍ സ്പെയിനിനായിരുന്നുവെന്നതില് നിന്നും ചിത്രം ഏറെ കുറെ വ്യക്തമല്ല. അധികസമയവും ചെക് ഗോള്‍മുഖത്തു തന്നെയായിരുന്നു കളി. പീറ്റര്‍ ചെക് എന്ന പരിചയ…

ബ്രസീലിനെ കെട്ടുകെട്ടിച്ച ആ ഹാന്‍ഡ് ബോള്‍ കാണണോ?
1975നുശേഷം പെറു ആദ്യമായാണ് ബ്രസീലിനെതിരേ ഒരു മത്സരം ജയിക്കുന്നത്. കോപ്പ അമേരിക്കയിലെ ശതാബ്ദി ടൂര്‍ണമെന്റില്‍ നിന്നും ബ്രസീലിനെ കെട്ടുകെട്ടിച്ചത് നിര്‍ഭാഗ്യം മാത്രമാണ്. റഫറി ശ്രദ്ധിക്കപ്പെടാതെ പോയ ഒരു ഹാന്‍ഡ് ബോള്‍. മാരിയോ റൂഡിയസാണ് നിര്‍ണായകമായ ആ ഗോള്‍ നേടിയത്. വീഡിയോ ദൃശ്യങ്ങളില്‍ നിന്നും ഇത് ഹാന്‍ഡ് ബോളാണെന്ന് വ്യക്തമായെങ്കിലും എട്ടുതവണ കോപ്പ കിരീടം നേടുകയും അഞ്ചു തവണ ലോക ചാംപ്യന്മാരാവുകയും ചെയ്തിട്ടുള്ള ബ്രസീലിന് അമേരിക്കയില്‍ നിന്നും മടങ്ങേണ്ടി വന്നു. അതും ഒരു ഹാന്‍ഡ് ബോളിലൂടെ.. വിവാദമായ ഗോള്‍ ഒന്നു കണ്ടു നോക്കൂ.