സെയ്ന നെഹ്വാളിന് ആസ്ത്രേലിയന്‍ ഓപണ്‍ കിരീടം
സിഡ്നി: ഇന്ത്യയുടെ സെയ്ന നെഹ്വാളിന് ആസ്ത്രേലിയന്‍ ബാഡ്മിന്റണ്‍ ഓപ്പണ്‍ കിരീടം. സിഡ്നിയില്‍ നടന്ന മത്സരത്തില്‍ ചൈനയില്‍ നിന്നുള്ള സുന് യുവിനെ 11-21, 21-14, 21-19 എന്ന സ്കോറില്‍ മറികടന്നാണ് ലോക എട്ടാം നമ്പര്‍ താരം ഈ ചരിത്രനേട്ടം സ്വന്തമാക്കിയത്. മൂന്നു കൊല്ലത്തിനിടെ ഇത് രണ്ടാം തവണയാണ് സെയ്ന നെഹ്വാള് ആസ്ത്രേലിയന്‍ ഓപണ്‍ കിരീടം നേടുന്നത്. ഹൈദരാബാദില്‍ നിന്നുള്ള 26കാരി സൂപ്പര്‍ സീരിസില്‍ നേടുന്ന ഏഴാമത്തെ കിരീടമാണിത്. ലോകരണ്ടാം നമ്പര്‍ താരം ചൈനയുടെ യുഹാന് വാങിനെ തോല്‍പ്പിച്ചാണ് സെയ്ന കലാശപോരാട്ടത്തിന് യോഗ്യത നേടിയത്. ആദ്യ സെറ്റ് കൈവിട്ടിട്ടും അദ്ഭുതകരമായ തിരിച്ചുവരവാണ് ഇന്ത്യന്‍ താരം നടത്തിയത്. ഞായറാഴ്ചത്തെ ഫൈനല്‍ അടക്കം ഏഴുതവണ…