ആതിഥേയരായ അമേരിക്കയെ എതിരില്ലാത്ത നാലുഗോളുകള്‍ക്ക് തോല്‍പ്പിച്ച് അര്‍ജന്റീനി കോപ്പ അമേരിക്ക ശതാബ്ദി ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ ഫൈനലില്‍ കടന്നു. ലാവെസ്സി, മെസ്സി, ഹിഗ്വെയ്ന്(രണ്ട്) എന്നിവരാണ് ഗോളുകള്‍ നേടിയത്.
കളി തുടങ്ങി മൂന്നാം മിനിറ്റില്‍ തന്നെ ആദ്യ ഗോള്‍ വീണു. അമേരിക്കന്‍ പ്രതിരോധത്തിന്റെ പിഴവ് മണത്തറിഞ്ഞ മെസ്സി ഉയര്‍ത്തി നല്കിയ ബോളിനെ ഒരു ഗ്ലൈഡിങ് ഹെഡ്ഡറിലൂടെ ലാവെസ്സി വലയിലെത്തിച്ചു.
രണ്ടാം ഗോള്‍ മെസ്സിയുടെ ഫ്രീകിക്കില്‍ നിന്നായിരുന്നു. ഇതോടെ അര്‍ജന്റീനയ്ക്കുവേണ്ടി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമെന്ന ബഹുമതി മെസ്സിക്ക് സ്വന്തമായി. ഗബ്രിയേല ബാറ്റിസ്റ്റിയൂട്ടയുടെ റെക്കോര്‍ഡ് പഴങ്കഥയായി.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ അര്‍ജന്റീന ലീഡ് മൂന്നായി ഉയര്‍ത്തി. ഹിഗ്വെയ്നിന്റെ കൗശലം നിറഞ്ഞ ഒരു നീക്കം. ആദ്യ ഷോട്ട് ഗോളി ഗുസാന് തടുത്തിട്ടു. റീബൗണ്ടില്‍ നിന്നും ലക്ഷ്യം കണ്ടു. നാലാം ഗോളും ഹിഗ്വെയ്നിന്റെ വകയായിരുന്നു. ഫുള്‍ ക്രെഡിറ്റും മെസ്സിക്ക് കൊടുക്കേണ്ടതാണ്. എല്ലാ പ്രതിരോധത്തിനെയും മറികടന്ന് 86ാം മിനിറ്റില്‍ ഹിഗ്വെയ്നിനു നല്കിയ പന്ത് വലയിലെത്തി..