ലിയോണ്‍: ഫിഫാ ലോക റാങ്കിങില്‍ രണ്ടാം സ്ഥാനത്തുള്ള ബെല്‍ജിയത്തെ പന്ത്രണ്ടാം സ്ഥാനത്തുള്ള ഇറ്റലി ഏകപക്ഷീയമായ രണ്ടു ഗോളിന് തോല്‍പ്പിച്ചു. ഇമ്മാനുവല്‍ ജിയാചെരിനിയും ഗ്രാസിയാനോ പെല്ലെയുമാണ് അസൂരികള്ക്കുവേണ്ടി വലകുലുക്കിയത്. മറ്റൊരു മത്സരത്തില്‍ അയര്‍ലാന്‍ഡിനെ സ്വീഡന് 1-1എന്ന സ്കോറില്‍ പിടിച്ചു നിര്‍ത്തി.
32ാം മിനിറ്റില്‍ യുവന്റസ് താരം ലിയോനാര്‍ഡോ ബൊനൂച്ചിയുടെ കിടിലന്‍ ലോങ് പാസില്‍ നിന്നുമായിരുന്നു സണ്ടര്‍ലാന്‍ഡ് താരം ജിയാചെരിനിയുടെ ഗോള്‍. ഗോള്‍മുഖത്തിന്റെ ഇടതു ഭാഗത്ത് ഊര്‍ന്നിറങ്ങിയ പന്തിനെ വലതുകാലുകൊണ്ട് വലതു പോസ്റ്റിലേക്ക് പ്ലേസ് ചെയ്ത പ്രീമിയര്‍ ലീഗ് താരത്തെ തടയാന്‍ ബെല്‍ജിയം ഗോളിക്കായില്ല.
രണ്ടാം ഗോള്‍ കളിയുടെ 90ാം മിനിറ്റിലായിരുന്നു. വലതുമൂലയില്‍ നിന്നു കിട്ടിയ ഹാഫ് വോളിയെ പെല്ലെ വലംകാലുകൊണ്ടുള്ള ഡയറക്ട് കിക്കിലൂടെ അടിച്ചു കയറ്റുകയായിരുന്നു. ഫസ്റ്റ് ബോള്‍ കിക്കായതുകൊണ്ടു തന്നെ ബെല്‍ജിയന്‍ പ്രതിരോധത്തിനോ ഗോളിക്കോ കൂടുതല്‍ ആലോചിക്കാന്‍ സമയം കിട്ടിയില്ല. ലിയാനാര്‍ഡോ ബെനൂച്ചിയാണ് കളിയിലെ മികച്ച താരം.
അയര്‍ലാന്‍ഡ്-സ്വീഡന് മത്സരം 1-1ന് സമനിലയില്‍ കലാശിച്ചു. രണ്ടാം പകുതി തുടങ്ങിയ ഉടനെ തന്നെ വെസ് ഹൂലാഹാനിലൂടെ അയര്‍ലാന്‍ഡ് ലീഡ് നേടിയിരുന്നു. എന്നാല്‍ ക്ലാരന് ക്ലാര്‍ക്കിന്റെ സെല്‍ഫ് ഗോള്‍ ടീമിനെ സമനിലയിലേക്ക് തള്ളിവിട്ടു. ഓസ്ട്രിയ-ഹങ്കറി, പോര്‍ച്ചുഗല്‍ ഐസ്ലാന്‍ഡ് മത്സരങ്ങള്‍ ചൊവ്വാഴ്ച നടക്കും.