പരമ്പര ഇന്ത്യ തൂത്തുവാരി

indian zimbabwe

ഹരാരെ: സിംബാബ്‌വെയ്‌ക്കെതിരേയുള്ള ഏകദിന പരമ്പര ഇന്ത്യ തൂത്തുവാരി. ഹരാരെ സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ നടന്ന മൂന്നാമത്തെയും അവസാനത്തെയുമായ ഏകദിനമത്സരത്തില്‍ പത്തു വിക്കറ്റിന്റെ തകര്‍പ്പന്‍ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇതോടെ പരമ്പര 3-0ന് ഇന്ത്യയ്ക്ക് സ്വന്തമായി.

ടോസ് നേടി ബാറ്റിങ് ആരംഭിച്ച സിംബാബ്‌വെ 42.2 ഓവറില്‍ 123 റണ്‍സെടുക്കുന്നതിനിടെ ഓള്‍ഔട്ടായി. മറുപടി ബാറ്റിങിനിറങ്ങിയ ഇന്ത്യ അരങ്ങേറ്റത്തിനിറങ്ങയി ഫായിസ് ഫൈസലിന്റെയും ലോകേഷ് രാഹുലിന്റെയും മികവില്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 21.5 ഓവറില്‍ ലക്ഷ്യം മറികടന്നു.

ആദ്യ ഏകദിനത്തില്‍ ഇന്ത്യ ഒമ്പത് വിക്കറ്റിനും രണ്ടാം ഏകദിനത്തില്‍ എട്ടു വിക്കറ്റിനും ജയിച്ചിരുന്നു.