• അണ്‍സീഡഡ് താരം ഒസ്റ്റാപെങ്കോയ്ക്ക് ഫ്രഞ്ച് ഓപ്പണ്‍ കിരീടം

കോപ്പ അമേരിക്ക: പെറു അട്ടിമറിച്ചു, ബ്രസീല്‍ പുറത്ത്

ചിക്കാഗോ: കോപ്പ അമേരിക്കാ ടൂര്‍ണമെന്റില്‍ ബ്രസീലിന് നാണം കെട്ട തോല്‍വി. താരതമ്യേന ദുര്‍ബലരായ പെറുവിനോട് ഏകപക്ഷീയമായ ഒരു ഗോളിനാണ് തോറ്റത്. 76ാം മിനിറ്റില്‍ മാരിയോ റൂഡിയസാണ് വിജയഗോള്‍ നേടിയത്. ബി ഗ്രൂപ്പില്‍ മൂന്നു മത്സരങ്ങളില്‍ നിന്നും ഏഴു പോയിന്റുമായി പെറുവാണ് ഏറ്റവും മുന്നില്‍. ഇത്ര തന്നെ മത്സരങ്ങളില്‍ നിന്നും അഞ്ചു പോയിന്റുള്ള ഇക്വഡോര്‍ രണ്ടാം സ്ഥാനത്തുണ്ട്. ഇതോടെ ബ്രസീലിന്റെ നോക്കൗട്ട് റൗണ്ട് ഇരുളടഞ്ഞതായി. മൂന്നു മത്സരങ്ങളില്‍ നിന്നും ബ്രസീലിന് നാലു പോയിന്റ് മാത്രമാണുള്ളത്. യൂനിവേഴ്‌സിറ്റാരിയോ ടീമിലെ സഹതാരം ആന്‍ഡി പോളോയോടൊപ്പം ചേര്‍ന്നാണ് റൂഡിയസ് നിര്‍ണായക ഗോളിന് വഴിമരുന്നിട്ടത്. വലതുമൂലയിലൂടെ ബ്രസീല്‍ പ്രതിരോധത്തെ കടന്ന് മുന്നേറിയ പോളോ ഗോള്‍ മുഖ…

Read More >>

യൂറോകപ്പ്: ജര്‍മനി വിജയത്തോടെ തുടങ്ങി

പാരിസ്: അടുത്തകാലത്തെ ഒട്ടുമിക്ക സൗഹൃദമത്സരങ്ങളിലും തോല്‍വിയേറ്റു വാങ്ങിയിരുന്നതിനാല്‍ യൂറോകപ്പില്‍ ജര്‍മനിയെ കപ്പ് ഫാവറിറ്റുകളായി ആരും പരിഗണിച്ചിരുന്നില്ല. എന്നാല്‍ ആദ്യമത്സരത്തില്‍ കരുത്തരായ ഉക്രെയ്‌നിനെതിരേ പുറത്തെടുത്ത കളിമിടുക്ക് എല്ലാ കണക്കു കൂട്ടലും തെറ്റിക്കുന്നതാണ്. മുസ്താഫിയും ക്യാപ്റ്റന്‍ ബാസ്റ്റ്യന്‍ ഷ്വെന്‍സ്റ്റീഗറുമാണ് ലോകചാംപ്യന്മാര്‍ക്കുവേണ്ടി ലക്ഷ്യം കണ്ടത്. ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്കായിരുന്നു ഉക്രെയ്നിന്‍റെ തോല്‍വി. 90 mins: Come on as a substitute 92 mins: Score! A fine evening’s work for Bastian Schweinsteiger #EURO2016 #GERUKR pic.twitter.com/x9CMFcVgNE — UEFA EURO 2016 (@UEFAEURO) June 12, 2016 ഞായറാഴ്ച നടന്ന മറ്റു മത്സരങ്ങളില്‍ ക്രൊയേഷ്യ ഏകപക്ഷീയമായ ഒരു ഗോളിന്…

Read More >>

കോപ്പ അമേരിക്ക: ബ്രസീല്‍ പെറുവിനെതിരേ

ചിക്കാഗോ: കോപ്പ അമേരിക്ക ശതാബ്ദി ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ബ്രസീല്‍ പെറുവിനെതിരേ പോരാട്ടത്തിനിറങ്ങുന്നു. ഗ്രൂപ്പ് ബിയില്‍ ഒരു ജയവും ഒരു സമനിലയുമായി നാലു പോയിന്റുള്ള ബ്രസീല്‍ ഏറ്റവും മുന്നിലാണ്. പെറുവിനും നാലു പോയിന്റാണുള്ളതെങ്കിലും ഗോള്‍ ശരാശരി പരിഗണിക്കുമ്പോള്‍ ബ്രസീലിനാണ് മുന്‍തൂക്കം. ഇക്വഡോറിന് രണ്ടു പോയിന്റാണുള്ളത്. കളിച്ച രണ്ടു മത്സരങ്ങളിലും തോറ്റ ഹെയ്ത്തി അടുത്ത റൗണ്ട് കാണില്ലെന്ന് ഉറപ്പാണ്. ഇതുവരെ 16 തവണ ബ്രസീലും പെറുവും നേര്‍ക്കു നേര്‍ വന്നിട്ടുണ്ട്. ഇതില്‍ 11 തവണയും വിജയിച്ചത് ബ്രസീലാണ്. രണ്ടു തവണ വിജയം പെറുവിനൊപ്പം നിന്നപ്പോള്‍ മൂന്നു മത്സരങ്ങള്‍ സമനിലയില്‍ കലാശിച്ചു. ഇതേ ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ഇക്വഡോര്‍ ഹെയ്ത്തിയെ നേരിടും. മസാച്ചുസറ്റ്‌സിലെ…

Read More >>

സെയ്‌ന നെഹ്‌വാളിന് ആസ്‌ത്രേലിയന്‍ ഓപണ്‍ കിരീടം

സിഡ്‌നി: ഇന്ത്യയുടെ സെയ്‌ന നെഹ്‌വാളിന് ആസ്‌ത്രേലിയന്‍ ബാഡ്മിന്റണ്‍ ഓപ്പണ്‍ കിരീടം. സിഡ്‌നിയില്‍ നടന്ന മത്സരത്തില്‍ ചൈനയില്‍ നിന്നുള്ള സുന്‍ യുവിനെ 11-21, 21-14, 21-19 എന്ന സ്‌കോറില്‍ മറികടന്നാണ് ലോക എട്ടാം നമ്പര്‍ താരം ഈ ചരിത്രനേട്ടം സ്വന്തമാക്കിയത്. മൂന്നു കൊല്ലത്തിനിടെ ഇത് രണ്ടാം തവണയാണ് സെയ്‌ന നെഹ്‌വാള്‍ ആസ്‌ത്രേലിയന്‍ ഓപണ്‍ കിരീടം നേടുന്നത്. ഹൈദരാബാദില്‍ നിന്നുള്ള 26കാരി സൂപ്പര്‍ സീരിസില്‍ നേടുന്ന ഏഴാമത്തെ കിരീടമാണിത്. ലോകരണ്ടാം നമ്പര്‍ താരം ചൈനയുടെ യുഹാന്‍ വാങിനെ തോല്‍പ്പിച്ചാണ് സെയ്‌ന കലാശപോരാട്ടത്തിന് യോഗ്യത നേടിയത്. ആദ്യ സെറ്റ് കൈവിട്ടിട്ടും അദ്ഭുതകരമായ തിരിച്ചുവരവാണ് ഇന്ത്യന്‍ താരം നടത്തിയത്. ഞായറാഴ്ചത്തെ ഫൈനല്‍ അടക്കം ഏഴുതവണ…

Read More >>

ബോള്‍ട്ട് ഓടിയെത്തിയത് 9.88 സെക്കന്റില്‍, റിയോയില്‍ തീപാറും

കിങ്‌സ്റ്റണ്‍: ഈ ഒളിംപിക്‌സിലും കടുത്ത വെല്ലുവിളി ഉയര്‍ത്താന്‍ ജമൈക്കന്‍ താരം ഉസൈന്‍ ബോള്‍ട്ട് ഉണ്ടാകുമെന്ന് ഏറെക്കുറെ ഉറപ്പായി. കിങ്സ്റ്റണില്‍ നടക്കുന്ന ജമൈക്കന്‍ റേസേഴ്‌സ് ഗ്രാന്‍പ്രീയിലെ 100 മീറ്റര്‍ ഓട്ടത്തില്‍ ബോള്‍ട്ട് ഒന്നാമതെത്തിയത് 9.88 സെക്കന്റിലാണ്. ഈ സീസണിലെ മികച്ച രണ്ടാമത്തെ സമയമാണിത്. നേരത്തെ ഫ്രഞ്ച് താരം ജിമ്മി വിക്കാട്ട് 9.86 സെക്കന്റില്‍ ലക്ഷ്യം കണ്ടിരുന്നു. ലോകത്തിലെ ഏറ്റവും വേഗതയേറിയ താരത്തിന്റെ തുടക്കം മെച്ചപ്പെട്ടതായിരുന്നില്ല. എന്നിട്ടും യൊഹാന്‍ ബ്ലേക്ക്, അസഫാ പവല്‍ തുടങ്ങിയ വമ്പന്മാരാണ് പിന്തള്ളിയാണ് ബോള്‍ട്ട് ഏറ്റവും മുന്നിലെത്തിയത്. റിയോ ഒളിംപിക്‌സില്‍ ഇത്തവണയും ബോള്‍ട്ടിന്റെ ആധിപത്യം തന്നെയായിരിക്കുമെന്നതിന്റെ സൂചനയാണിത്. 2009ല്‍ ബെര്‍ലിനില്‍ നടന്ന മത്സരത്തില്‍ 9.58 സെക്കന്റില്‍ ഫിനിഷ്…

Read More >>

ഒളിംപിക്‌സ് കളിയ്ക്കാന്‍ ലിയാണ്ടര്‍ പേസ് വേണ്ടെന്ന് ബൊപ്പണ്ണ

ദില്ലി: റിയോ ഒളിംപിക്‌സില്‍ പങ്കാളിയായി ലിയാണ്ടര്‍ പേസിനെ വേണ്ടെന്ന നിലപാട് രോഹന്‍ ബൊപ്പണ്ണ ആവര്‍ത്തിച്ചു. അതേ സമയം ഓള്‍ ഇന്ത്യ ടെന്നിസ് അസോസിയേഷന്‍ എടുക്കുന്ന ഏത് തീരുമാനത്തെയും പിന്തുണയ്ക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. രണ്ടു പേരും രണ്ടു വ്യത്യസ്ത രീതിയിലുള്ള കളിയാണ്. ഡബിള്‍സില്‍ ആദ്യ പത്തു റാങ്കിനുള്ളില്‍ ഇടംപിടിച്ചതുകൊണ്ട് ബൊപ്പണ്ണയ്ക്ക് ഇഷ്ടമുള്ള പങ്കാളിയെ തിരഞ്ഞെടുക്കാനുള്ള അവകാശമുണ്ട്. 125ാം റാങ്കുള്ള സാകേത് മൈനേനിയെയാണ് രോഹന്‍ ബൊപ്പണ്ണ തന്റെ പാര്‍ട്ണറായി കണ്ടെത്തിയിരിക്കുന്നത്. 46ാം സ്ഥാനത്തുള്ള ലിയാണ്ടര്‍ വെറ്ററന്‍ താരം പേസി തന്നെ പങ്കാളിയാക്കണമെന്ന ഉറച്ച നിലപാടാണ് അസോസിയേഷനുള്ളത്. രണ്ടു പേരും ചേരുന്നതോടെ ഒരു മെഡല്‍ നേടാനുള്ള സാധ്യതയാണ് വര്‍ദ്ധിക്കുന്നതെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ വ്യക്തമാക്കി. എനിക്ക്…

Read More >>

സെയ്‌ന നെഹ്‌വാള്‍ ആസ്‌ത്രേലിയന്‍ ഓപണ്‍ ഫൈനലില്‍

സിഡ്‌നി: ലോക രണ്ടാം നമ്പര്‍ താരം ചൈനയുടെ യിഹാന്‍ വാങ് തോല്‍പ്പിച്ച് ഇന്ത്യയുടെ സെയ്‌ന നെഹ്‌വാള്‍ ആസ്‌ത്രേലിയന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പിന്റെ ഫൈനലില്‍ കടന്നു. പുതിയ സീസണില്‍ ഇന്ത്യന്‍ താരം മികച്ച ഫോമിലാണ്. 2011ലെ ലോകചാംപ്യനും 2012 ഒളിംപിക്‌സിലെ വെള്ളി മെഡല്‍ ജേതാവുമായ യിഹാന് കാര്യമായ വെല്ലുവിളി ഉയര്‍ത്താനായില്ല. സ്‌കോര്‍: 21-8, 21-12. മൂന്നാം സീഡ് ലി സൂരിയെ അട്ടിമറിച്ച ലോക 12ാം നമ്പര്‍ താരം ചൈനയിലെ സുന്‍ യുവാണ് ഫൈനലിലെ എതിരാളി. ഇതുവരെയുള്ള ചരിത്രം നോക്കുകയാണെങ്കില്‍ സുന്‍ യുവിനെതിരേ സെയ്‌നയ്ക്ക് വ്യക്തമായ ആധിപത്യമുണ്ട്. ആറു താരങ്ങളും ഇരു താരങ്ങളും മുഖാമുഖമെത്തിയപ്പോഴും അഞ്ചു തവണയും വിജയം മുന്‍ ആസ്‌ത്രേലിയന്‍…

Read More >>

ചാംപ്യന്‍സ് ട്രോഫി ഹോക്കി: ജര്‍മനിക്കെതിരേ ഇന്ത്യക്ക് സമനില

ലണ്ടന്‍: ചാംപ്യന്‍സ് ട്രോഫി ഹോക്കി ടൂര്‍ണമെന്റില്‍ ഇന്ത്യ നിലവിലുള്ള ചാംപ്യന്മാരായ ജര്‍മനിയെ 3-3ന് സമനിലയില്‍ തളച്ചു. ഏഴാം മിനിറ്റില്‍ രഘുനാഥിന്റെ പെനല്‍റ്റി കോര്‍ണറിലൂടെ ഇന്ത്യ ഒരു ഗോളിന് മുന്നിലെത്തി. സമനിലയ്ക്കായി തുടര്‍ച്ചയായി ആക്രമണങ്ങള്‍ നടത്തിയെങ്കിലും ജര്‍മനിക്ക് ഗോള്‍ മാത്രം നേടാനായില്ല. 24ാം മിനിറ്റില്‍ ലഭിച്ച പെനല്‍റ്റി കോര്‍ണര്‍ ഇന്ത്യന്‍ നായകനും മലയാളിയുമായ പിആര്‍ ശ്രീജിത് നിഷ്പ്രഭമാക്കി. എന്നാല്‍ രണ്ടു മിനിറ്റിന് ശേഷം ലഭിച്ച പെനല്‍റ്റി കോര്‍ണര്‍ ഗോളാക്കി മാറ്റുന്നതില്‍ ടോം ഗ്രാംബുഷ് വിജയിച്ചു. എന്നാല്‍ ഇന്ത്യന്‍ മിഡ്ഫീല്‍ഡര്‍ മന്ദീപ് സിങിന്റെ ഒരു തകര്‍പ്പന്‍ ഫീല്‍ഡ് ഗോള്‍ ഇന്ത്യക്ക് വീണ്ടും ലീഡ് സമ്മാനിച്ചു. രണ്ടാം പകുതിയില്‍ ഇന്ത്യ ഹര്‍മന്‍പ്രീത് സിങിലൂടെ…

Read More >>

അരങ്ങേറ്റം അവിസ്മരണീയമാക്കി രാഹുല്‍, സിംബാബ് വെയ്ക്കെതിരേ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം

ഹരാരെ: സെഞ്ച്വറിയിലൂടെ അരങ്ങേറ്റ മത്സരം അവിസ്മരണീയമാക്കി കെഎല്‍ രാഹുല്‍. സിംബാബ് വെയ്‌ക്കെതിരേയുള്ള ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് ഒമ്പത് വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന വിജയം. സിംബാബ് വെയ്ക്കെതിരേയുള്ള ആദ്യ ഏകദിനത്തിലെ വിശേഷങ്ങള്‍ ഇതൊക്കെയാണ്. ഹരാരെ സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ സിംബാബ് വെയെ ബാറ്റിങിനയച്ചു. 49.5 ഓവറില്‍ 168 റണ്‍സെടുക്കുന്നതിനിടെ ആതിഥേയരുടെ മുഴുവന്‍ താരങ്ങളും പവലിയനിലേക്ക് മടങ്ങിയിരുന്നു. 9.5 ഓവറില്‍ രണ്ടു മേഡിനടക്കം 28 റണ്‍സ് മാത്രം വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയാണ് സിംബാബ്‌വെയുടെ നട്ടെല്ലൊടിച്ചത്. ദാവല്‍ കുല്‍ക്കര്‍ണി, ബരിന്ദര്‍ സ്രാന്‍ എന്നിവര്‍ രണ്ടു വിക്കറ്റ് വീതവും ആക്‌സര്‍ പട്ടേല്‍ യുസ് വേന്ദ്ര ചാഹല്‍ എന്നിവര്‍…

Read More >>

Euro 2016 Schedule in Indian Time

യൂറോ കപ്പ് 2016 എ ഫ്രാന്‍സ് സ്വിറ്റ്‌സര്‍ലാന്‍ഡ് റൊമാനിയ അല്‍ബേനിയ ബി വെയില്‍സ് ഇംഗ്ലണ്ട് റഷ്യ സ്ലൊവാക്യ സി ജര്‍മനി ഹോളണ്ട് പോളണ്ട് ഉക്രെയ്ന്‍ ഡി ക്രൊയേഷ്യ ചെക് സ്‌പെയിന്‍ തുര്‍ക്കി ഇ ബെല്‍ജി ഇറ്റലി അയര്‍ലാന്‍ഡ് സ്വീഡന്‍ എഫ് ഓസ്ട്രി ഹങ്കറി ഐസ്ലാന്‍ഡ് പോര്‍ച്ചുഗല്‍ Date Group Fixture Time ( IST) 10-Jun A France vs Romania 12. 30 am 11-Jun A Albania v Switzerland 6.30 pm 11-Jun B Wales v Slovakia 9.30 pm 12-Jun B England v Russia 12.30 am 12-Jun D…

Read More >>