ദില്ലി: റിയോ ഒളിംപിക്സില്‍ പങ്കാളിയായി ലിയാണ്ടര്‍ പേസിനെ വേണ്ടെന്ന നിലപാട് രോഹന് ബൊപ്പണ്ണ ആവര്‍ത്തിച്ചു. അതേ സമയം ഓള് ഇന്ത്യ ടെന്നിസ് അസോസിയേഷന് എടുക്കുന്ന ഏത് തീരുമാനത്തെയും പിന്തുണയ്ക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
രണ്ടു പേരും രണ്ടു വ്യത്യസ്ത രീതിയിലുള്ള കളിയാണ്. ഡബിള്‍സില്‍ ആദ്യ പത്തു റാങ്കിനുള്ളില്‍ ഇടംപിടിച്ചതുകൊണ്ട് ബൊപ്പണ്ണയ്ക്ക് ഇഷ്ടമുള്ള പങ്കാളിയെ തിരഞ്ഞെടുക്കാനുള്ള അവകാശമുണ്ട്. 125ാം റാങ്കുള്ള സാകേത് മൈനേനിയെയാണ് രോഹന് ബൊപ്പണ്ണ തന്റെ പാര്‍ട്ണറായി കണ്ടെത്തിയിരിക്കുന്നത്.
46ാം സ്ഥാനത്തുള്ള ലിയാണ്ടര്‍ വെറ്ററന്‍ താരം പേസി തന്നെ പങ്കാളിയാക്കണമെന്ന ഉറച്ച നിലപാടാണ് അസോസിയേഷനുള്ളത്. രണ്ടു പേരും ചേരുന്നതോടെ ഒരു മെഡല്‍ നേടാനുള്ള സാധ്യതയാണ് വര്‍ദ്ധിക്കുന്നതെന്ന് അസോസിയേഷന് ഭാരവാഹികള്‍ വ്യക്തമാക്കി.
എനിക്ക് പേസിനോട് മനസ്സ് നിറയെ ബഹുമാനമുണ്ട്. എന്നാല്‍ രണ്ടു പേരുടെയും രീതികള്‍ വ്യത്യസ്തമായതിനാല്‍ മികച്ച ഒരു പ്രകടനം നടത്താനാകുമോയെന്ന കാര്യത്തില്‍ സംശയമുണ്ട്-അസോസിയേഷനയച്ച കത്തില്‍ ബൊപ്പണ്ണ വ്യക്തമാക്കി.