സിഡ്നി: ലോക രണ്ടാം നമ്പര്‍ താരം ചൈനയുടെ യിഹാന് വാങ് തോല്‍പ്പിച്ച് ഇന്ത്യയുടെ സെയ്ന നെഹ്വാള് ആസ്ത്രേലിയന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പിന്റെ ഫൈനലില്‍ കടന്നു. പുതിയ സീസണില്‍ ഇന്ത്യന്‍ താരം മികച്ച ഫോമിലാണ്.

2011ലെ ലോകചാംപ്യനും 2012 ഒളിംപിക്സിലെ വെള്ളി മെഡല്‍ ജേതാവുമായ യിഹാന് കാര്യമായ വെല്ലുവിളി ഉയര്‍ത്താനായില്ല. സ്കോര്‍: 21-8, 21-12. മൂന്നാം സീഡ് ലി സൂരിയെ അട്ടിമറിച്ച ലോക 12ാം നമ്പര്‍ താരം ചൈനയിലെ സുന് യുവാണ് ഫൈനലിലെ എതിരാളി.
ഇതുവരെയുള്ള ചരിത്രം നോക്കുകയാണെങ്കില്‍ സുന് യുവിനെതിരേ സെയ്നയ്ക്ക് വ്യക്തമായ ആധിപത്യമുണ്ട്.
ആറു താരങ്ങളും ഇരു താരങ്ങളും മുഖാമുഖമെത്തിയപ്പോഴും അഞ്ചു തവണയും വിജയം മുന്‍ ആസ്ത്രേലിയന്‍ ഓപണ്‍ ചാംപ്യനായ സെയ്നയ്ക്കൊപ്പമായിരുന്നു. അതേ സമയം പുരുഷവിഭാഗം സിംഗിള്‍സില്‍ ഇന്ത്യയുടെ കിഡംബി ശ്രീകാന്ത് ഡെന്മാര്ക്കിന്റെ ഹാന്‍സ് ക്രിസ്റ്റ്യന്‍ വിറ്റിന്ഗസിനു മുന്നില്‍ മുട്ടുമടക്കി. സ്കോര്‍ 20-22, 13-21