കോപ്പ അമേരിക്ക: ബ്രസീല്‍ പെറുവിനെതിരേ
ചിക്കാഗോ: കോപ്പ അമേരിക്ക ശതാബ്ദി ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ ബ്രസീല്‍ പെറുവിനെതിരേ പോരാട്ടത്തിനിറങ്ങുന്നു. ഗ്രൂപ്പ് ബിയില്‍ ഒരു ജയവും ഒരു സമനിലയുമായി നാലു പോയിന്റുള്ള ബ്രസീല്‍ ഏറ്റവും മുന്നിലാണ്. പെറുവിനും നാലു പോയിന്റാണുള്ളതെങ്കിലും ഗോള്‍ ശരാശരി പരിഗണിക്കുമ്പോള്‍ ബ്രസീലിനാണ് മുന്‍തൂക്കം. ഇക്വഡോറിന് രണ്ടു പോയിന്റാണുള്ളത്. കളിച്ച രണ്ടു മത്സരങ്ങളിലും തോറ്റ ഹെയ്ത്തി അടുത്ത റൗണ്ട് കാണില്ലെന്ന് ഉറപ്പാണ്. ഇതുവരെ 16 തവണ ബ്രസീലും പെറുവും നേര്‍ക്കു നേര് വന്നിട്ടുണ്ട്. ഇതില്‍ 11 തവണയും വിജയിച്ചത് ബ്രസീലാണ്. രണ്ടു തവണ വിജയം പെറുവിനൊപ്പം നിന്നപ്പോള്‍ മൂന്നു മത്സരങ്ങള്‍ സമനിലയില്‍ കലാശിച്ചു. ഇതേ ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ഇക്വഡോര്‍ ഹെയ്ത്തിയെ നേരിടും. മസാച്ചുസറ്റ്സിലെ…