അണ്‍സീഡഡ് താരം ഒസ്റ്റാപെങ്കോയ്ക്ക് ഫ്രഞ്ച് ഓപ്പണ്‍ കിരീടം
പാരീസ്: മൂന്നാം സീഡ് സിമോണാ ഹാലെപ്പിനെ അട്ടിമറിച്ച് അണ്‍സീഡഡ് താരം ജെലീന ഒസ്റ്റാപെങ്കോ ഫ്രഞ്ച് ഓപ്പണ്‍ കിരീടം സ്വന്തമാക്കി. സ്കോര്‍: 4-6, 6-4, 6-3. 1933നുശേഷം റോളണ്ട് ഗാരോസില്‍ കിരീടം നേടുന്ന ആദ്യത്തെ അണ്‍സീഡഡ് താരം കൂടിയാണ് ഈ ലാത്വിയന്‍ താരം.