കിങ്സ്റ്റണ്‍: ഈ ഒളിംപിക്സിലും കടുത്ത വെല്ലുവിളി ഉയര്‍ത്താന്‍ ജമൈക്കന്‍ താരം ഉസൈന്‍ ബോള്‍ട്ട് ഉണ്ടാകുമെന്ന് ഏറെക്കുറെ ഉറപ്പായി. കിങ്സ്റ്റണില്‍ നടക്കുന്ന ജമൈക്കന്‍ റേസേഴ്സ് ഗ്രാന്‍പ്രീയിലെ 100 മീറ്റര്‍ ഓട്ടത്തില്‍ ബോള്‍ട്ട് ഒന്നാമതെത്തിയത് 9.88 സെക്കന്റിലാണ്. ഈ സീസണിലെ മികച്ച രണ്ടാമത്തെ സമയമാണിത്. നേരത്തെ ഫ്രഞ്ച് താരം ജിമ്മി വിക്കാട്ട് 9.86 സെക്കന്റില്‍ ലക്ഷ്യം കണ്ടിരുന്നു.
ലോകത്തിലെ ഏറ്റവും വേഗതയേറിയ താരത്തിന്റെ തുടക്കം മെച്ചപ്പെട്ടതായിരുന്നില്ല. എന്നിട്ടും യൊഹാന്‍ ബ്ലേക്ക്, അസഫാ പവല്‍ തുടങ്ങിയ വമ്പന്മാരാണ് പിന്തള്ളിയാണ് ബോള്‍ട്ട് ഏറ്റവും മുന്നിലെത്തിയത്.
റിയോ ഒളിംപിക്സില്‍ ഇത്തവണയും ബോള്‍ട്ടിന്റെ ആധിപത്യം തന്നെയായിരിക്കുമെന്നതിന്റെ സൂചനയാണിത്. 2009ല്‍ ബെര്‍ലിനില്‍ നടന്ന മത്സരത്തില്‍ 9.58 സെക്കന്റില്‍ ഫിനിഷ് ചെയ്ത് ബോള്‍ട്ട് ലോകറെക്കോര്‍ഡ് സ്വന്തമാക്കിയിരുന്നു.