ചാംപ്യന്‍സ് ട്രോഫി, കിരീടം ആസ്‌ത്രേലിയക്ക്, ഇന്ത്യ തോറ്റത് 1-3ന്

June 22, 2016
0

ലണ്ടന്‍: ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യ ആസ്‌ത്രേലിയയോട് 1-3ന് തോറ്റു. 36ാമത് ഹീറോ ചാംപ്യന്‍സ് ട്രോഫി മത്സരത്തില്‍ ലോകചാംപ്യന്മാര്‍ക്കെതിരേ ഇന്ത്യ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ലണ്ടനില്‍ നടന്ന മത്സരത്തില്‍ നിശ്ചിത സമയത്ത് ഇരുടീമുകളും ഗോള്‍ രഹിത സമനിലയില്‍ പിരിഞ്ഞതിനെ തുടര്‍ന്ന് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടു. പതിനാലാം തവണയാണ് ആസ്‌ത്രേലിയ ചാംപ്യന്‍സ് ട്രോഫി നേടുന്നത്. ഷൂട്ടൗട്ടില്‍ ഹര്‍മന്‍പ്രീത് സിങിനു മാത്രമാണ് ലക്ഷ്യം കാണാന്‍ കഴിഞ്ഞത്. എസ് കെ ഉത്തപ്പ, എസ് വി സുനില്‍, സുരേന്ദര്‍ കുമാര്‍ എന്നിവരുടെ ഷോട്ട് ലക്ഷ്യം കണ്ടില്ല. അസ്രാന്‍ സെലെവ്‌സ്‌കി, ഡാനിയല്‍ ബീലെ, സൈമണ്‍ ഓര്‍കാര്‍ഡ് എന്നിവര്‍ ആസ്‌ത്രേലിയക്കു വേണ്ടി വലകുലുക്കി. അതേ സമയം ട്രെന്റ്…

Read More >>

ചാംപ്യന്‍സ് ഹോക്കി: ഇന്ത്യ തെക്കന്‍ കൊറിയയെ തോല്‍പ്പിച്ചു (2-1)

June 15, 2016
0

ലണ്ടന്‍: ചാംപ്യന്‍സ് ലീഗ് ഹോക്കി ടൂര്‍ണമെന്റില്‍ തെക്കന്‍ കൊറിയയെ 2-1ന് തോല്‍പ്പിച്ച് ഇന്ത്യ ഫൈനല്‍ സാധ്യത വര്‍ധിപ്പിച്ചു. ലണ്ടനില്‍ നടന്ന മത്സരത്തിന്റെ 39ാം മിനിറ്റില്‍ ഇന്ത്യയാണ് ആദ്യ ഗോള്‍ നേടിയത്. സുനിലിന്റെ കളിമിടുക്കില്‍ നിന്നായിരുന്നു ഗോള്‍. പന്തുമായി ഒറ്റയ്ക്ക് മുന്നേറിയ സുനില്‍ ആകാശ്ദീപിന് നല്‍കിയ പാസ് തിരിച്ചു വാങ്ങി ഗോളിയെ കബളിപ്പിച്ച് പന്ത് വലയിലേക്ക് അടിച്ചു കയറ്റി. 57ാം മിനിറ്റില്‍ കൊറിയ തിരിച്ചടിച്ചെങ്കിലും തൊട്ടുപിറകെ തന്നെ തല്‍വീന്ദര്‍ സിങിന്റെ ലോങ് ക്രോസിനെ നിക്കിന്‍ പോസ്റ്റിലേക്ക് റിഫ്‌ളക്ട് ചെയ്തു. തിങ്കളാഴ്ച നടന്ന മത്സരത്തില്‍ ഇന്ത്യ 1-2ന് ബെല്‍ജിയത്തോട് തോറ്റിരുന്നു. നാലു മത്സരങ്ങളില്‍ നിന്നും പത്തു പോയിന്റ് നേടിയ ആസ്‌ത്രേലിയയാണ് ഏറ്റവും…

Read More >>

ചാംപ്യന്‍സ് ട്രോഫി ഹോക്കി: ജര്‍മനിക്കെതിരേ ഇന്ത്യക്ക് സമനില

June 12, 2016
0

ലണ്ടന്‍: ചാംപ്യന്‍സ് ട്രോഫി ഹോക്കി ടൂര്‍ണമെന്റില്‍ ഇന്ത്യ നിലവിലുള്ള ചാംപ്യന്മാരായ ജര്‍മനിയെ 3-3ന് സമനിലയില്‍ തളച്ചു. ഏഴാം മിനിറ്റില്‍ രഘുനാഥിന്റെ പെനല്‍റ്റി കോര്‍ണറിലൂടെ ഇന്ത്യ ഒരു ഗോളിന് മുന്നിലെത്തി. സമനിലയ്ക്കായി തുടര്‍ച്ചയായി ആക്രമണങ്ങള്‍ നടത്തിയെങ്കിലും ജര്‍മനിക്ക് ഗോള്‍ മാത്രം നേടാനായില്ല. 24ാം മിനിറ്റില്‍ ലഭിച്ച പെനല്‍റ്റി കോര്‍ണര്‍ ഇന്ത്യന്‍ നായകനും മലയാളിയുമായ പിആര്‍ ശ്രീജിത് നിഷ്പ്രഭമാക്കി. എന്നാല്‍ രണ്ടു മിനിറ്റിന് ശേഷം ലഭിച്ച പെനല്‍റ്റി കോര്‍ണര്‍ ഗോളാക്കി മാറ്റുന്നതില്‍ ടോം ഗ്രാംബുഷ് വിജയിച്ചു. എന്നാല്‍ ഇന്ത്യന്‍ മിഡ്ഫീല്‍ഡര്‍ മന്ദീപ് സിങിന്റെ ഒരു തകര്‍പ്പന്‍ ഫീല്‍ഡ് ഗോള്‍ ഇന്ത്യക്ക് വീണ്ടും ലീഡ് സമ്മാനിച്ചു. രണ്ടാം പകുതിയില്‍ ഇന്ത്യ ഹര്‍മന്‍പ്രീത് സിങിലൂടെ…

Read More >>