യൂറോകപ്പ്: ജര്‍മനി വിജയത്തോടെ തുടങ്ങി

പാരിസ്: അടുത്തകാലത്തെ ഒട്ടുമിക്ക സൗഹൃദമത്സരങ്ങളിലും തോല്‍വിയേറ്റു വാങ്ങിയിരുന്നതിനാല്‍ യൂറോകപ്പില്‍ ജര്‍മനിയെ കപ്പ് ഫാവറിറ്റുകളായി ആരും പരിഗണിച്ചിരുന്നില്ല. എന്നാല്‍ ആദ്യമത്സരത്തില്‍ കരുത്തരായ ഉക്രെയ്‌നിനെതിരേ പുറത്തെടുത്ത കളിമിടുക്ക് എല്ലാ കണക്കു കൂട്ടലും തെറ്റിക്കുന്നതാണ്. മുസ്താഫിയും ക്യാപ്റ്റന്‍ ബാസ്റ്റ്യന്‍ ഷ്വെന്‍സ്റ്റീഗറുമാണ് ലോകചാംപ്യന്മാര്‍ക്കുവേണ്ടി ലക്ഷ്യം കണ്ടത്. ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്കായിരുന്നു ഉക്രെയ്നിന്‍റെ തോല്‍വി.

ഞായറാഴ്ച നടന്ന മറ്റു മത്സരങ്ങളില്‍ ക്രൊയേഷ്യ ഏകപക്ഷീയമായ ഒരു ഗോളിന് തുര്‍ക്കിയെയും പോളണ്ട് 1-0ന് വടക്കന്‍ അയര്‍ലാന്‍ഡിനെയും കീഴടക്കി. തിങ്കളാഴ്ച നടക്കുന്ന മത്സരങ്ങളില്‍ സ്‌പെയിന്‍ ചെക് റിപബ്ലിക്കിനെയും അയര്‍ലാന്‍ഡ് സ്വീഡനെയും ബെല്‍ജിയം ഇറ്റലിയെയും നേരിടും.